Posts

Showing posts from August, 2017

ആർജ്ജിതാവധി

അവധി വില്‍പ്പന 1) ഒരു സാമ്പത്തിക വര്‍ഷം കണക്കില്‍ നില്‍ക്കുന്ന അവധിയില്‍ നിന്നും 30 ആര്‍ജ്ജിതാവധി സറണ്ടര്‍ ചെയ്യാവുന്നതും അവധി വേതനം കൈപ്പറ്റാവുന്നതുമാണ്‌.ഇത്‌ പാര്‍ട്‌ ടൈം ജീവനക്കാര്‍ക്കും കണക്കില്‍ ലഭ്യമാണങ്കില്‍ ബാധകമാണ്‌. 2)താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ 15 ദിവസം അവധി സറണ്ടര്‍ ചെയ്യാവുന്നതാണ്‌. 3) 30 ല്‍ താഴെ അവധിയും ഒരു സാമ്പത്തികവര്‍ഷത്തില്‍ സറണ്ടര്‍ ചെയ്യാം.എന്നാല്‍ ഒരു തവണ മാത്രമേ അനുവദിക്കൂ. 4)പില്‍ക്കാല പ്രാബല്യത്തില്‍ അവധി സറണ്ടര്‍ ചെയ്യാനാകില്ല.എന്നാല്‍ പെന്‍ഷന്‍ പറ്റിയവര്‍,സസ്പെന്‍ഷനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ എന്നിവര്‍ക്ക്‌ പില്‍ക്കാല പ്രാബല്യത്തില്‍ സറണ്ടര്‍ ചെയ്യാം 5)സസ്പെന്‍ഷനിലിരിക്കുന്ന ജീവനക്കാരന്‌ അവധി സറണ്ടര്‍ ചെയ്യാന്‍ അനുവാദമില്ല.എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിച്ചശേഷം സസ്പെന്‍ഷന്‍ കാലത്തിനേക്കാള്‍ കൂടുതല്‍ അവധി കണക്കിലുണ്ടെങ്കില്‍ അവധി സറണ്ടര്‍ ചെയ്യാം. 6)സറണ്ടര്‍ വേതനത്തില്‍ കോമ്പന്‍സേറ്ററി അലവന്‍സുകള്‍ ചേര്‍ക്കാം.എന്നാല്‍ പ്രത്യേകജോലിക്ക്‌ നല്‍കുന്ന അല്വന്‍സുകള്‍ അനുവദനീയമല്ല.ഉദാ-ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ്‌. 7) റിട്ടയര്‍ ചെയ്ത ജീവനക്കാര്‍

EL surrender. ആര്‍ജ്ജിതാവധി

ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ആര്‍ജ്ജിതാവധി.അവധിക്കാലത്തിന്‌ അര്‍ഹതയില്ലാത്തവര്‍ക്ക്‌ വര്‍ഷംതോറും 30 ആര്‍ജ്ജിതാവധി തിരികെ നല്‍കിവേതനം കൈപ്പറ്റാമെന്നതാണ്‌ ഈ അവധിയെ ആകര്‍ഷകമാക്കുന്നത്‌.കൂടാതെ കാഷ്വല്‍ അവധി ഒഴിച്ചാല്‍ മുഴുവന്‍ അവധിക്കാല വേതനവും ലഭിക്കുന്നത്‌ ആര്‍ജ്ജിതാവധിക്കാലത്താണ്‌.ആര്‍ജ്ജിതാവധിയെ സംബന്ധിച്ചുള്ള ചില പ്രധാന നിബന്ധനകള്‍ താഴെ കൊടുക്കുന്നു. 1)ഡ്യൂട്ടിയിലുള്ള ഓരോ 11 ദിവസത്തിനും ഒരു അവധി എന്നനിലയില്‍ ഈ അവധി ആര്‍ജ്ജിക്കുന്നു.എന്നാല്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യവര്‍ഷത്തില്‍ 22ന്‌ ഒന്ന് എന്ന നിലയിലേ ലഭിക്കൂ.എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇതു പുനര്‍നിര്‍ണ്ണയിച്ച്‌ 11 ന്‌ ഒന്ന് എന്ന കണക്കിന്‌ ചേര്‍ക്കാവുന്നതാണ്‌. 2)പരമാവധി 300 ദിവസത്തെ ആര്‍ജ്ജിതാവധിയാണ്‌ കണക്കില്‍ നില്‍ക്കുകയുള്ളൂ.കൂടാതെ ഒറ്റത്തവണ 180 ല്‍ കൂടുതല്‍ അവധി എടുക്കാനാകില്ല.എന്നാല്‍ പെന്‍ഷനു മുന്‍പായി 300 എണ്ണം എടുക്കാവുന്നതാണാ്‌. 3) ഒരിക്കല്‍ അനുവദിച്ച ആര്‍ജ്ജിതാവധി പിന്നീട്‌ മറ്റൊന്നായി പരിവര്‍ത്തനം ചെയ്യാനാകില്ല. 4) പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ 22 ന്‌ ഒന്ന് എന്നകണക്കില്‍