EL surrender. ആര്‍ജ്ജിതാവധി

ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ആര്‍ജ്ജിതാവധി.അവധിക്കാലത്തിന്‌ അര്‍ഹതയില്ലാത്തവര്‍ക്ക്‌ വര്‍ഷംതോറും 30 ആര്‍ജ്ജിതാവധി തിരികെ നല്‍കിവേതനം കൈപ്പറ്റാമെന്നതാണ്‌ ഈ അവധിയെ ആകര്‍ഷകമാക്കുന്നത്‌.കൂടാതെ കാഷ്വല്‍ അവധി ഒഴിച്ചാല്‍ മുഴുവന്‍ അവധിക്കാല വേതനവും ലഭിക്കുന്നത്‌ ആര്‍ജ്ജിതാവധിക്കാലത്താണ്‌.ആര്‍ജ്ജിതാവധിയെ സംബന്ധിച്ചുള്ള ചില പ്രധാന നിബന്ധനകള്‍ താഴെ കൊടുക്കുന്നു.
1)ഡ്യൂട്ടിയിലുള്ള ഓരോ 11 ദിവസത്തിനും ഒരു അവധി എന്നനിലയില്‍ ഈ അവധി ആര്‍ജ്ജിക്കുന്നു.എന്നാല്‍ സര്‍വീസില്‍ പ്രവേശിച്ച ആദ്യവര്‍ഷത്തില്‍ 22ന്‌ ഒന്ന് എന്ന നിലയിലേ ലഭിക്കൂ.എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം ഇതു പുനര്‍നിര്‍ണ്ണയിച്ച്‌ 11 ന്‌ ഒന്ന് എന്ന കണക്കിന്‌ ചേര്‍ക്കാവുന്നതാണ്‌.
2)പരമാവധി 300 ദിവസത്തെ ആര്‍ജ്ജിതാവധിയാണ്‌ കണക്കില്‍ നില്‍ക്കുകയുള്ളൂ.കൂടാതെ ഒറ്റത്തവണ 180 ല്‍ കൂടുതല്‍ അവധി എടുക്കാനാകില്ല.എന്നാല്‍ പെന്‍ഷനു മുന്‍പായി 300 എണ്ണം എടുക്കാവുന്നതാണാ്‌.
3) ഒരിക്കല്‍ അനുവദിച്ച ആര്‍ജ്ജിതാവധി പിന്നീട്‌ മറ്റൊന്നായി പരിവര്‍ത്തനം ചെയ്യാനാകില്ല.
4) പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്‌ 22 ന്‌ ഒന്ന് എന്നകണക്കില്‍ പരമാവധി 15 ദിവസം ഒരു വര്‍ഷം ആര്‍ജ്ജിതാവധി ലഭിക്കും.
5) താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ 11ല്‍ ഒന്ന് എന്നനിലയില്‍ ഒരു വര്‍ഷത്തേക്ക്‌ 15 അവധി ലഭിക്കും.ഇവര്‍ക്ക്‌ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 15 അവധി ഉപയോഗിക്കാം

Comments